Search Athmeeya Geethangal

890. എന്‍ കാന്തനിവന്‍തന്നെ ശങ്ക 
Lyrics : J.J.
എന്‍ കാന്തനിവന്‍തന്നെ ശങ്കയില്ലഹോ! നിര്‍ണ്ണയം
ചെങ്കതിരവന്‍പോല്‍ കളങ്കമറ്റിതാ കാണു-മെന്‍
 
1   കൂരിരുളിലുദിച്ച കതിരന്‍ പാപക്കറകള്‍
     തീരുവാനൊഴിച്ച രുധിരന്‍ അനുതപിക്കും
     നേരം പാപികള്‍ക്കേറ്റം മധുരന്‍ പരീശയര്‍ക്കു
     നേരുത്തരം കൊടുത്ത ചതുരന്‍
         
          കാണാതെ പോയുള്ളാടുകള്‍ തേടി നടന്ന കാലുകള്‍
          തന്നിലേറ്റാണിപ്പാടുകള്‍ കണ്ടിതാ! ഞാനിപ്പാടുകള്‍ കൈവിലാവിലും
 
2   മുള്‍മുടിപൂണ്ടു കോലാടികളേറ്റതാലിതാ
     വെണ്‍മ നെറ്റിമേലുള്ള വടുക്കള്‍ അളവില്ലാത്ത
     നന്മനിമിത്തം-ലോകക്കുടികള്‍ രക്ഷപ്പെടുവാന്‍
     തന്മേല്‍ കൊരടാവാലുള്ളടികള്‍
         
          കൊണ്ടുപാടുകളുണ്ടിതാ! ചാവിന്‍വിഷമുള്‍ക്കൊണ്ടു താന്‍
          ചത്തു ജീവിച്ചുകൊണ്ടതാല്‍ ചാകാത്തമേനി കണ്ടിതാ അല്ലയോ സഖീ!
 
3   എന്‍കാന്തനുടെ തിരുനാമം സുഗന്ധം തൂകു-
     ന്നെങ്കലേശുന്നു തന്‍റെ ധാമം അതിനാല്‍ ഞാനും
     തിങ്കള്‍പോലെ മേവുന്നു ക്ഷേമം എനിക്കവന്‍റെ
     ചെങ്കോലിന്‍ കീഴില്‍ പുതുനാമം
         
          തന്നാനെനിക്കു മന്നവന്‍ മണ്ണില്‍ മനുവായ്വന്നവന്‍
          വാനലോകത്തെഴുന്നവന്‍ എനിക്കു കാഴ്ച തന്നവന്‍ ഇതാ കാണുന്നു
 
4   തങ്കലുള്ള നിറം ചുവപ്പും വെണ്മയും തലതങ്കം കുന്തളമോ കറുപ്പും
     ലക്ഷംപേരില്‍ കളങ്കമറ്റവന്‍റെ മതിപ്പും-തനിക്കുണ്ടിതാ
     തന്‍കണ്ണുകള്‍ പാലില്‍ കുളിപ്പും
         
         തണ്ണീര്‍തോടിലിരിപ്പുമായുള്ള പ്രാക്കളോടൊപ്പമാം
         തന്‍റെ കവിള്‍-സൗരഭ്യമാം വര്‍ഗ്ഗത്തടത്തിനൊപ്പമാ-
         യ്ക്കാണുന്നു സഖീ-
 
5  തന്നുടെ രൂപം ലബാനോനേ ദേവദാരുക്ക-
    ളെന്നപോലെ ശ്രേഷ്ഠമാണേ വായോ മധുരമെന്നുവേണ്ട
    തങ്കലെല്ലാമേ ഓമനം തന്നെ തന്നുടെ വാക്കെനിക്കു തേനേ!
    അതില്‍ മൊഴിഞ്ഞുപോലിതാ കാണുന്നേനിവനെ മുദാ
    എന്നുടെ പ്രിയസ്നേഹിതാ! വന്നാലും വേഗം ഞാനിതാ
    സ്നേഹാര്‍ത്തയായെന്‍-                                        

 Download pdf
33907072 Hits    |    Powered by Revival IQ