Search Athmeeya Geethangal

705. എന്‍ ആത്മാവേ നീ ദു:ഖത്താല്‍ വി 
Lyrics : V.N.
                        “O! weary heart”
 
1   എന്‍ ആത്മാവേ നീ ദു:ഖത്താല്‍ വിഷാദിക്കുന്നതെന്തിന്നായ്    
     വന്നിടും വീണ്ടെടുപ്പിന്‍ നാള്‍ കാത്തിടുക കര്‍ത്താവിന്നായ്
         
          നീ കാത്തിരിക്ക കര്‍ത്താവിന്നായ് നീ കാത്തിരിക്ക കര്‍ത്താവിന്നായ്
          കര്‍ത്താവിന്നായ് എപ്പോഴും കാത്തിരിക്ക
 
2   നിന്‍സ്നേഹപ്രയത്നം എല്ലാ വൃഥാവില്‍ എന്നു തോന്നിയാല്‍
     നീ ഓര്‍ത്തുകൊള്‍ തന്‍ വാഗ്ദത്തം  കണ്ടിടും നീയും കൊയ്ത്തിന്‍നാള്‍
 
3   കര്‍ത്താവോടകന്നോടിയാല്‍ നിന്‍ഓട്ടം എല്ലാം ആലസ്യം
     തന്നോടുകൂടെ നടന്നാല്‍ എല്ലായദ്ധ്വാനം മാധുര്യം-
 
4   നിന്‍ കണ്ണുനീരിന്‍ പ്രാര്‍ത്ഥന താന്‍ കേള്‍ക്കാതിരിക്കുന്നുവോ
     വിശ്വാസത്തിന്‍ സുശോധന ഇതെന്നു മറന്നുപോയോ?
 
5   ഈ ഹീനദേഹത്തിങ്കല്‍ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താല്‍
     നിന്‍രാജന്‍ വരവിങ്കല്‍ ഈ മണ്‍പാത്രം മിന്നും തേജസ്സാല്‍-
 
6   നീ സ്നേഹിക്കുന്നനേകരും കര്‍ത്താവില്‍ ഉറങ്ങിടുമ്പോള്‍
     ഉയിര്‍ക്കും അവര്‍ ഏവരും എന്നോര്‍ത്തു ആശ്വസിച്ചുകൊള്‍-
 
7   നിന്‍ഭക്തിയിങ്കല്‍ ക്ഷീണിപ്പാന്‍ പരീക്ഷ പെരുകുന്നുവോ?
     നിന്‍ശക്തി ആവര്‍ത്തിക്കുവാന്‍ ഒര്‍ ദിവ്യവഴിയുണ്ടല്ലോ-
 
8   വീണിടും നല്ലവീരന്മാര്‍ യുവാക്കളും വിലപിക്കും
     കര്‍ത്താവെ കാത്തിരിക്കുന്നോര്‍ തന്‍ നിത്യശക്തി പ്രാപിക്കും-          

 Download pdf
33907483 Hits    |    Powered by Revival IQ