Search Athmeeya Geethangal

952. എന്‍ ആത്മാവേ! ചിന്തിക്കുക നിന്‍ 
Lyrics : V.N.
1   എന്‍ ആത്മാവേ! ചിന്തിക്കുക നിന്‍ മണവാളന്‍ വരവെ
     നിന്‍ രക്ഷകന്‍ പ്രത്യക്ഷത ഉള്ളില്‍ പ്രത്യാശ ആക്കുകേ
         
          എന്‍പ്രിയന്‍ മുഖം കാണും ഞാന്‍ തന്‍കീര്‍ത്തി നിത്യം പാടുവാന്‍
 
2   ധ്വനിക്കുമേ തന്‍ കാഹളം ഉയിര്‍ക്കും എല്ലാ ശുദ്ധരും
     മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങള്‍ ദൂതരും-
 
3   ഞാന്‍ ക്രിസ്തന്‍ ക്രൂശിന്‍ രക്തത്താല്‍ തന്‍മുമ്പില്‍ നിഷ്കളങ്കനായ്
     സ്നേഹത്തില്‍ വാഴും കൃപയാല്‍ സര്‍വ്വവിശുദ്ധന്മാരുമായ്-
 
4   എനിക്കായ് കണ്ണീര്‍ ഒഴിച്ച തൃക്കണ്ണിന്‍ സ്നേഹശോഭയും
     ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും-
 
5   എന്‍കാന്തനേ! എന്‍ഹൃദയം നിന്‍സ്നേഹത്താലെ കാക്കുകേ
     പ്രപഞ്ചത്തിന്‍ ആകര്‍ഷണം എന്നില്‍ നിന്നകറ്റിടുകേ-
 
6   നിന്‍ സന്നിധാനബോധത്തില്‍ എന്‍ സ്ഥിരവാസം ആക്കുകേ
     നിന്‍ വരവിന്‍റെ തേജസ്സെന്‍ ഉള്‍ക്കണ്ണിന്‍മുമ്പില്‍ നിര്‍ത്തുകേ-
 
7   ഒരായിരം സംവത്സരം നിന്‍മുമ്പില്‍ ഒരു ദിനം പോല്‍
     അതാല്‍ എന്‍ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊള്‍-
 
8   നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെന്‍ ആശ്രയം
     നീ ക്രുദ്ധിച്ചാലും സര്‍പ്പമേ ഞാന്‍ പ്രാപിക്കും തന്‍ വാഗ്ദത്തം
 
9   തന്‍ പുത്രന്‍ സ്വന്തമാകുവാന്‍ വിളിച്ചെന്‍ ദൈവം കൃപയാല്‍
     വിശ്വസ്തന്‍ താന്‍ തികയ്ക്കുവാന്‍ ഈ വിളിയെ തന്‍ തേജസ്സാല്‍- 

 Download pdf
33907223 Hits    |    Powered by Revival IQ