Search Athmeeya Geethangal

412. എന്‍ ആത്മാവ് സ്നേഹിക്കുന്നെന്‍  
Lyrics : V.N.
                                    ‘My Jesus I love Thee’
 
1   എന്‍ ആത്മാവ് സ്നേഹിക്കുന്നെന്‍ യേശുവേ
    മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ
    എന്‍ഉള്ളത്തിന്‍ ഇമ്പം ഇന്നും എന്നുമേ
    ഞാന്‍ സ്നേഹിച്ചെന്നാകില്‍..... ഇപ്പോള്‍ യേശുവേ
 
2   നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ
    മുന്‍ സ്നേഹിച്ചതേശുവേ നീയല്ലയോ?
    എന്‍പേര്‍ക്കു സ്വരക്തം ചൊരിഞ്ഞവനേ
    ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ
 
3   നിന്‍ നെറ്റി മുള്‍മുടിക്കും കൈ അണിക്കും
    വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
    സമ്പാദിപ്പാന്‍ സൗജന്യമാം രക്ഷയെ
    ഞാന്‍ സ്നേഹിച്ചെന്നാകില്‍..... ഇപ്പോള്‍  യേശുവേ
 
4   ഇപ്പോള്‍ നീ പിതാവിന്‍റെ മഹത്ത്വത്തില്‍
    പ്രവേശിച്ചു വേഗമോ മേഘങ്ങളില്‍
    ഇറങ്ങീട്ടു നിന്നോടു ചേര്‍ക്കും എന്നെ
    ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ
 
5   നീ നല്‍കുന്നാശ്വാസവും സര്‍വ്വവും ഞാന്‍
    നിന്‍ നാമമഹത്ത്വത്തിന്നായ് കഴിപ്പാന്‍
    സ്നേഹാഗ്നിയാല്‍ എന്നെ നിറയ്ക്കണമേ
    ഞാന്‍ സ്നേഹിച്ചെന്നാകില്‍..... ഇപ്പോള്‍  യേശുവേ
 
6   ഞാന്‍ സ്നേഹിക്കും നിന്നെ ഞാന്‍ ജീവിക്കും നാള്‍
    വേര്‍പെടുത്താമോ നമ്മെ മൃത്യുവിന്‍ വാള്‍
    നിന്‍ജയം അതെവിടെ  മരണമേ?
    ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ
 
7   നിന്‍ ദാനമാം സ്വര്‍ഗ്ഗ മഹത്ത്വത്തിലും
    നിന്‍മുഖം ഞാന്‍ നോക്കിക്കണ്ടുല്ലസിക്കും
    നീ ജീവകിരീടം നല്‍കും സമയേ
    ഞാന്‍ സ്നേഹിച്ചെന്നാകില്‍.... ഇപ്പോള്‍ യേശുവേ

 Download pdf
33906780 Hits    |    Powered by Revival IQ