Search Athmeeya Geethangal

658. എനിക്കായ് കരുതാമെന്നുരച്ചവനെ 
1   എനിക്കായ് കരുതാമെന്നുരച്ചവനെ
     എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍
     എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേയൊന്നും
     ചുമത്തുന്നെന്‍ഭാരം എല്ലാം നിന്‍റെ ചുമലില്‍
 
2   ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോള്‍ ഭക്ഷണമായ് കാകന്‍
     എന്‍റെ അടുക്കല്‍ വരും അപ്പവും ഇറച്ചിയും ഇവ കരത്തില്‍ തരും
     ജീവ ഉറവയിന്‍ തോടെനിക്കു ദാഹം തീര്‍ത്തിടും-
 
3   ക്ഷാമമേറ്റു സാരെഫാത്തില്‍ സഹിച്ചിടുവാനായ്
     മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
     കലത്തിലെ മാവു ലേശം കുറയുന്നില്ലെ
     എന്‍റെ കലത്തില്‍ എണ്ണ കവിഞ്ഞൊഴുകിടുമെ-
 
4   കാക്കകളെ നോക്കിടുവിന്‍ വിതയ്ക്കുന്നില്ല
     കൊയ്ത്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
     വയലിലെ താമരകള്‍ വളരുന്നല്ലൊ നന്നായ്
     വാനിലെ പറവകള്‍ പുലരുന്നല്ലോ-
 
5   ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
     ചൂരച്ചെടി തണലതില്‍ ഉറങ്ങിടിലും
     വന്നുണര്‍ത്തി തരും ദൂതര്‍ കനലടകള്‍
     തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്

 Download pdf
33907346 Hits    |    Powered by Revival IQ