Search Athmeeya Geethangal

549. എത്ര ശുഭം എത്ര മോഹനം സോദര- 
Lyrics : M.E.C.
1   എത്ര ശുഭം എത്ര മോഹനം സോദര-
     രൊത്തുവസിപ്പതോര്‍ത്താല്‍ ഹാ! ഹാ!
     സീയോന്‍ ഗിരിയതില്‍ പെയ്യുന്ന മഞ്ഞുപോല്‍
     എത്ര മനോഹരമേ ഹാ! ഹാ!-
 
2   ഏകപിതാവിന്‍റെ മക്കള്‍ നാം യേശുവില്‍
     ഏകാവകാശികള്‍ നാം ഹാ! ഹാ!
     ഏകാത്മസ്നാനത്താല്‍ ഏകശരീരത്തി
     ന്നംഗങ്ങളായവര്‍ നാം ഹാ! ഹാ!
 
3   ക്രിസ്തുവിന്‍ നിസ്തുല സ്നേഹച്ചരടതില്‍
     കോര്‍ത്തുള്ള മുത്തുകള്‍ നാം ഹാ! ഹാ!
     മൃത്യുവോ ജീവനോ ഒന്നുമേ നമ്മെ
     വേര്‍പ്പെടുത്താവതല്ല ഹാ! ഹാ!
 
4   നാമിവിടിങ്ങനിരിപ്പതു നന്നാ-
     ണെങ്കിലും സോദരരേ ഹാ! ഹാ!
     താണിറങ്ങി ദൈവസേവ ചെയ്വാനായ്
     പോകാം പിരിഞ്ഞിനി നാം ഹാ! ഹാ!-
 
5   വിട്ടുപിരിയേണ്ട മന്നില്‍ നാം കൂടുമ്പോള്‍
     ഇത്രസന്തോഷമെങ്കില്‍ ഹാ! ഹാ!
     വിട്ടുപിരിയാത്ത വീട്ടില്‍ നാം എത്തുമ്പോൾ 
     എത്രയത്യാനന്ദമേ! ഹാ! ഹാ!- 

 Download pdf
33907052 Hits    |    Powered by Revival IQ