Search Athmeeya Geethangal

394. എത്ര സ്തുതിച്ചുവെന്നാലും എത്ര 
Lyrics : G.P.
എത്ര സ്തുതിച്ചുവെന്നാലും എത്ര നന്ദി ചൊല്ലിയാലും
കര്‍ത്താവു ചെയ്ത നന്മയ്ക്കു പ്രത്യുപകാരമാകുമോ?
 
1   മൃത്യുവിന്‍ ഹസ്തത്തില്‍ നിന്നും ശത്രുവിന്‍ അസ്ത്രത്തില്‍ നിന്നും
     ഭൃത്യനാമെന്‍റെ പ്രാണനെ കാത്ത തന്‍ ദയയത്ഭുതം-
 
2   കഷ്ടനഷ്ടങ്ങള്‍ വന്നാലും ദുഷ്ടലോകം പകച്ചാലും
     കര്‍ത്താവില്‍ ഞാന്‍ സന്തോഷിക്കും കഷ്ടങ്ങളില്‍ പ്രശംസിക്കും-
 
3   ചിത്തം കലങ്ങുമന്നേരം കര്‍ത്തനെയുള്ളില്‍ ധ്യാനിച്ചു
     ദു:ഖം മറന്നു പാടും ഞാന്‍ ഉച്ചത്തില്‍ സ്തോത്ര ഗീതങ്ങള്‍-
 
4   തീരാ വിഷാദങ്ങള്‍ തീര്‍ന്നു തോരാത്ത കണ്ണുനീര്‍ തോര്‍ന്നു
     കര്‍ത്താവിന്‍ പാദം ചേര്‍ന്നു ഞാന്‍ നിത്യയുഗങ്ങള്‍ വാണിടും-

 Download pdf
33907299 Hits    |    Powered by Revival IQ