Search Athmeeya Geethangal

876. ആരിലെന്നാശ്രയമെന്നാല്‍ അവനെന്നുപനി 
Lyrics : K.V.I
1   ആരിലെന്നാശ്രയമെന്നാല്‍ അവനെന്നുപനിധിയെന്നും
     അവസാനത്തോളം നടത്തും അവനിയില്‍ കാത്തു സൂക്ഷിക്കും
 
2   അപമാന ഭാരം ചുമത്തി അവമതിക്കുന്നു സഹജര്‍
     അവനിക്കു നടുവില്‍ മരിച്ചോന്‍ അവനെന്നുപനിധിയെന്നും
 
3   ഇഹം പരിവേദനമേകും ഇദംപ്രദം അല്ലെനിക്കൊന്നും
     ഇഹം വെടിഞ്ഞെന്നുടെ നാഥന്‍ ഇഹേവരുമെന്നെ ചേര്‍പ്പാനായി-
 
4   ഉയര്‍ത്തിടും ഞാനെന്‍റെ കണ്‍കള്‍ ഉന്നതനെന്‍റെ ശരണ്യം
     താഴ്ത്തിടും ഞാനെന്നെും  വാഴ്ത്തിടും ഞാനവന്‍ നാമം-
5   എത്തിടും വേഗമെന്‍ നാഥന്‍ എക്കാള ശബ്ദം ഉതിര്‍ക്കും
     എല്ലാ വിശുദ്ധരും ഉയിര്‍ക്കും എന്തൊരുല്ലാസമന്നാര്‍ക്കും-                       K.V.I

 Download pdf
33907077 Hits    |    Powered by Revival IQ