Search Athmeeya Geethangal

317. എത്രയും സുന്ദരനായിരമായിരം 
Lyrics : T.K.S.
എത്രയും സുന്ദരനായിരമായിരം
മര്‍ത്യരിലും മമ നാഥന്‍ - അ അ
അവനുടെ പ്രേമം എനിക്കഭിരാമം
അവിനിലെന്‍ പ്രേമം എനിക്കെന്നും ക്ഷേമം അ ആ
 
1   ആപാദചൂഡം ആകര്‍ഷണീയമാ-
     ണവയവമഖിലവും നൂനം - അ അ അ ആ
     ആത്മമണാളന്‍ രൂപലാവണ്യം
     ആനന്ദമോര്‍ത്താലര്‍ക്കുമവര്‍ണ്യം-
 
2   സങ്കടത്തിങ്കല്‍ ശങ്കകൂടാതെയെന്‍
     സങ്കേതമാം ജീവനാഥന്‍ - അ അ അ ആ
     തന്‍കരം നീട്ടി കണ്ണുനീര്‍ തുടയ്ക്കും
     തങ്കമുഖത്താല്‍ ചുംബനം നല്‍കും-
 
3   എന്നുമെന്നോടുകൂടെ വസിച്ചിടാ-
     മെന്നരുളിച്ചെയ്തെന്‍ നാഥന്‍-അ അ അ ആ
     അവനുടെ പ്രീതി എന്നുമെന്‍ വിജയം
     എന്തിനു ഭീതി താനെനിക്കഭയം-
 
4   ലോകമഹാന്മാരേവരിലുമവ-
     നേകനേ രക്ഷകനോര്‍ത്താല്‍-അ അ അ ആ
     ജീവനെ നല്‍കി സ്നേഹിച്ചതവനാ-
     ണേവനും മോക്ഷവാതിലുമവനേ-         

 Download pdf
33907076 Hits    |    Powered by Revival IQ