Search Athmeeya Geethangal

320. എത്രയോ ശ്രേഷ്ഠനായവന്‍ ക്രിസ്തു 
Lyrics : T.K.S.
എത്രയോ ശ്രേഷ്ഠനായവന്‍
ക്രിസ്തുതാനെന്നുറച്ചു പാടുവിന്‍
നിത്യനാശം നീക്കിഭാഗ്യം
മര്‍ത്ത്യനേകുവാന്‍ കഴിഞ്ഞ ശക്തനാമവന്‍
 
1   ശ്രേഷ്ഠരാം മനുജരൊക്കെ മണ്‍മറഞ്ഞുപോം
     മൃത്യുവെ ജയിച്ചുയിര്‍ത്തതേശുമാത്രമാം
     നിത്യരാജന്‍ നിസ്തുലാഭന്‍
     ക്രിസ്തുനാഥനെത്രയെത്ര ശ്രേഷ്ഠനാം മഹാന്‍!-
 
2   ഏകനായ് അതിശയങ്ങള്‍ ചെയ്തിടുന്നവന്‍
     ഏവനും വണങ്ങിടേണം തന്‍റെ പാദത്തില്‍
     ഏതു നാവും ഏറ്റുചൊല്ലും
     യേശുക്രിസ്തു കര്‍ത്തനെന്നു ദൈവമഹിമയ്ക്കായ്-
 
3   തുല്യമായ് ഇല്ല മറ്റുനാമമൊന്നുമേ
     തെല്ലുമേയലസരായിടാതെ തന്‍ജനം
     നല്ലനാമം കിസ്തുനാമം
     ചൊല്ലണം തന്‍വല്ലഭത്വം ഭൂവിലറിയട്ടെ

 Download pdf
33907329 Hits    |    Powered by Revival IQ