Search Athmeeya Geethangal

1152. എത്രയോ വലിയവന്‍ ബഹുധ 
Lyrics : T.K.S.
എത്രയോ വലിയവന്‍ ബഹുധനികനും ജഗദധിപനും
ക്രിസ്തുനാഥനഹോ!
 
1   ഇത്രയും മഹാനൊരുത്തനിദ്ധരയിലുണ്ടോ? മര്‍ത്ത്യരക്ഷ ചെയ്യുവാന്‍
     മര്‍ത്ത്യരക്ഷ ചെയ്യുവാന്‍ മഹിതലമിതില്‍ മനുജനായ് വന്ന ദേവനിവന്‍-
 
2   മൃത്യുവെ ജയിച്ചുയിര്‍ത്ത മറ്റൊരുത്തനുണ്ടോ? നിത്യജീവനേകുവാന്‍
     നിത്യജീവനേകുവാനിദ്ധരയിതിലിതരനില്ലെത്രയും സദൃഢം-
 
3   വാനദൂതസേനയും വണങ്ങുമീ മഹാന്ന് മാനവും മഹത്ത്വവും
     മാനവും മഹത്ത്വവും ധനവും ബലവും സ്തുതിയും
     നാം ദിനവും നല്‍കിടേണം-

 Download pdf
33906784 Hits    |    Powered by Revival IQ