Search Athmeeya Geethangal

241. എത്രയോ നല്ലവനേശു എത്ര 
Lyrics : M.J.P.
എത്രയോ നല്ലവനേശു എത്ര ദയാപരനെന്നും
ഇത്രത്തോളം ചെയ്ത നന്മകളോര്‍ക്കുമ്പോള്‍
എത്ര സ്തുതിച്ചാലും പോരാ-
 
1   വീഴാതെ എന്നെയും കാത്തു താഴാതെ എന്നെ പിടിച്ചു
     ഏഴയാമെന്നെയും കാത്തുപാലിച്ചതാം
     സ്നേഹം ഞാന്‍ ഓര്‍ത്തുപാടും-
 
2   കുപ്പയില്‍ നിന്നങ്ങുയര്‍ത്തി ഒപ്പമിരുത്തി തന്‍കൂടെ
     അപ്പാ നിന്‍ സ്നേഹത്തെ എപ്പോഴും ഓര്‍ത്തു ഞാന്‍
     തൃപ്പാദം കുമ്പിടുന്നേ-
 
3   എന്നു ഞാന്‍ വന്നങ്ങുചേരും? അന്നെന്‍റെ ഖിന്നത തീരും
     അന്നാളില്‍ പ്രിയന്‍റെ പൊന്‍മുഖം കണ്ടിടും
     എന്നും ഞാന്‍ ആരാധിക്കും-

 Download pdf
33906952 Hits    |    Powered by Revival IQ