Search Athmeeya Geethangal

344. എത്ര മധുരം തന്‍ നാമം എന്നേശു  
Lyrics : M.E.C.
രീതി: പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം
         
എത്ര മധുരം തന്‍ നാമം എന്നേശു രക്ഷകന്‍ നാമം
വിണ്‍മയര്‍ വീണു വണങ്ങിടും വല്ലഭനാമം അതിശയനാമം-
 
1   യേശുവിന്‍ നാമം-ശാശ്വതനാമം ക്ലേശങ്ങളെല്ലാം-തീര്‍ത്തിടും നാമം
     വിശ്വാസികള്‍ക്കുള്ളില്‍ ആശ്വാസമേകിടും നാമം അതിശയനാമം-
 
2   യേശുവിന്‍ നാമം -ഉന്നതനാമം ഉലകിലുദിച്ചോ-രുത്തമ നാമം
     സൗരഭ്യം തൂകും പരിമളതൈലമീ നാമം അതിശയനാമം-
 
3   യേശുവിന്‍ നാമം -രക്ഷണ്യനാമം പരിശുദ്ധമാര്‍ഗ്ഗം കാട്ടിടും നാമം
     വാനവും ഭൂമിയും മാറുമെന്നാലും മാറാത്ത നിസ്തുല്യനാമം-
 
4   യേശുവിന്‍ നാമം -അത്ഭുതനാമം പാപത്തിന്‍ശാപം തീര്‍ത്തിടും നാമം
     തുമ്പം സഹിച്ചവര്‍ക്കിമ്പം പകര്‍ന്നിടും നാമം അതിശയനാമം- 

 Download pdf
33906732 Hits    |    Powered by Revival IQ