Search Athmeeya Geethangal

311. എത്ര വിശ്വസ്തനെന്‍ സ്വര്‍ഗ്ഗീയ 
Lyrics : P.K.A.
‘Great is Thy faithfulness’
 
1   എത്ര വിശ്വസ്തനെന്‍ സ്വര്‍ഗ്ഗീയ താതന്‍
     എന്നെ പുലര്‍ത്തുമെന്‍ സ്നേഹനാഥന്‍
     തന്‍ മാര്‍വ്വില്‍ ചേര്‍ത്തണയ്ക്കും ദിവ്യസ്നേഹം
     എത്രയോ സാന്ത്വനം നല്‍കുന്നു ഹാ!
 
2   കര്‍ത്തന്‍ നടത്തും എന്നെ പുലര്‍ത്തും
     ഓരോരോ നാളും തന്‍ കൃപകളാല്‍
     വാക്കുമാറാത്ത തന്‍ വാഗ്ദത്തം തന്ന്
     എന്നെ നടത്തുമെന്‍ സ്നേഹനാഥന്‍
 
3   ഭാവിയെ ഓര്‍ത്തിനി ആകുലമില്ല
     നാളെയെ ഓര്‍ത്തിനി ഭീതിയില്ല
     ഭാരമെല്ലാമെന്‍റെ നാഥന്‍ മേലിട്ടാല്‍
     ഭൂവാസമെത്രയോ ധന്യം ധന്യം!
 
4   നന്മയല്ലാതൊന്നുമില്ല തൃക്കൈയില്‍
     തിന്മയായൊന്നുമേ ചെയ്യില്ല താന്‍
     തന്‍ മക്കള്‍ നേരിടും ദു;ഖങ്ങളെല്ലാം
     വിണ്‍മഹത്വത്തിനായ് വ്യാപരിക്കും-

 Download pdf
33907039 Hits    |    Powered by Revival IQ