Search Athmeeya Geethangal

530. എത്ര നല്ലോരിടയനെന്‍ യേശു നസ 
Lyrics : K.V.S
സങ്കീ. 23
 
എത്ര നല്ലോരിടയനെന്‍ യേശു നസറേശന്‍!
നിത്യവുമെന്‍ മുട്ടുകളെ തീര്‍ത്തിടുന്നോരീശന്‍!
 
1   പച്ചമേച്ചില്‍ സ്ഥലങ്ങളില്‍ ഞാന്‍ നടന്നു മേയും
     ശാന്തമായ വെള്ളം കുടിച്ചാനന്ദിച്ചു തുള്ളും-
 
2   ആകുലമശേഷം നീക്കി പ്രാണനെയെന്നാഥന്‍
     ആദരവായ് തണുപ്പിക്കുന്നേശു നസറേശന്‍-
 
3   നീതിപാതയറിഞ്ഞു ഞാന്‍ സഞ്ചരിക്കുന്നിപ്പോള്‍
     ഭീതിയില്ല, കൂരിരുളിന്‍ താഴ്വരയില്‍ പോലും-
 
 
4   തന്‍വടിയും കോലുമെന്നെയാശ്വസിപ്പിക്കുന്നു
     ശത്രുവിന്‍ മുമ്പെനിക്കവന്‍ മേശയൊരുക്കുന്നു-
 
5   എന്നുടെ തലയിലെണ്ണ തിങ്ങിയൊഴുകുന്നു
     ഞാന്‍ കുടിക്കും പാത്രമോ നിറഞ്ഞു കവിയുന്നു
 
6   നന്മയും കൃപയുമെന്നെ തേടി വരുമെന്നും
     ദൈവഭവനത്തില്‍ വാഴും ദീര്‍ഘകാലമീ ഞാന്‍-

 Download pdf
33906897 Hits    |    Powered by Revival IQ