Search Athmeeya Geethangal

640. എത്ര നല്ല സഖി യേശു പാപഭാരം  
Lyrics : I.D.
What a friend we have in Jesus’
 
1   എത്ര നല്ല സഖി യേശു പാപഭാരം ചുമപ്പാന്‍
     പ്രാര്‍ത്ഥനയില്‍ കര്‍ത്തന്‍ മുമ്പില്‍ എല്ലാം സമര്‍പ്പിച്ചിടാം
     എത്ര സമാധാന നഷ്ടം എത്ര ദു:ഖം സഹിപ്പൂ
     ദൈവമുമ്പില്‍ പ്രാര്‍ത്ഥനയില്‍ അടുത്തു വരായ്കയാല്‍-
 
2   പരിശോധന കഷ്ടങ്ങള്‍ പ്രശ്നങ്ങള്‍ നമുക്കുണ്ടോ?
     കര്‍ത്തന്‍ സന്നിധിയില്‍ ചെല്ലൂ അധൈര്യപ്പെടാതെ നാം
     എല്ലാ ദു:ഖങ്ങളും വഹിപ്പാന്‍ ഇല്ല വേറെ സ്നേഹിതന്‍
     ചെല്ലൂ കര്‍ത്തന്‍ സന്നിധിയില്‍ വല്ലഭന്‍ സഹായിക്കും-
 
3   ഭാരമേറ്റും അദ്ധ്വാനിച്ചും ക്ഷീണിതനാണെങ്കില്‍ നീ
     യേശു നല്‍കും ആശ്വാസം തന്‍സന്നിധി താനഭയം
     സ്നേഹിതര്‍ കൈവിട്ടാലുറ്റ സ്നേഹിതനാം ക്രിസ്തു താന്‍
     സ്നേഹകരങ്ങളില്‍ കാക്കും സുസ്ഥിരമാം വിശ്രാമം-      

 Download pdf
33907408 Hits    |    Powered by Revival IQ