Search Athmeeya Geethangal

557. എത്ര നല്ലവനേശുപരന്‍! മിത്രമാ 
Lyrics : G.P.
എത്ര നല്ലവനേശുപരന്‍! മിത്രമാണെനിക്കെന്നുമവന്‍!
 
1   തന്‍തിരുചിറകിന്‍ മറവില്‍ ഞാനെന്നും നിര്‍ഭയമായ് വസിക്കും
     ഏതൊരു ഖേദവും വരികിലും എന്‍റെ യേശുവില്‍ ചാരിടും ഞാന്‍-
 
2   എന്നെ കരങ്ങളില്‍ വഹിച്ചിടും താന്‍ എന്‍റെ കണ്ണുനീര്‍ തുടച്ചിടും താന്‍
     കാരിരുള്‍ മൂടുമെന്‍ ജീവിതവഴിയില്‍ അനുഗ്രഹമായ് നടത്തും-
 
3   എന്നെ വിളിച്ചവന്‍ വിശ്വസ്തനാം എന്നും മാറാത്ത വല്ലഭനാം
     ഇന്നെനിക്കാകയാലാകുലമില്ല മന്നവനെന്‍ തുണയാം-
 
4   ലോകസുഖങ്ങളെ ത്യജിച്ചിടും ഞാന്‍ സ്നേഹനാഥനെ അനുഗമിക്കും
     നിന്ദകള്‍ സഹിച്ചും ജീവനെ പകച്ചും പൊരുതുമെന്നായുസ്സെല്ലാം

 Download pdf
33906795 Hits    |    Powered by Revival IQ