Search Athmeeya Geethangal

803. എത്ര നല്ല മിത്രം യേശു ഖേദഭാരം 
Lyrics : E.I.J
1. എത്ര നല്ല മിത്രം യേശു
ഖേദഭാരം വഹിപ്പാൻ!
എത്ര സ്വാതന്ത്ര്യം നമുക്കു
സർവ്വം ബോധിപ്പിക്കുവാൻ!
നഷ്ടമാക്കി സമാധാനം
ഭാരം ചുമന്നെത്ര നാം!
യേശുവോടു പറയായ്ക
മൂലമത്രേ സർവ്വവും-

2. ശോധനകൾ നമുക്കുണ്ടോ
ക്ലേശമേതിലെങ്കിലും?
ലേശവും നിരാശ വേണ്ടാ
യേശുവോടു പറയാം
കഷ്ടതയിൽ പങ്കുകൊളളും
ശ്രേഷ്ഠമിത്രം യേശുവാം
നമ്മെ മുറ്റുമറിയുന്ന
തന്നെയറിയിക്ക നാം-

3. ഭാരം മൂലം ഞെരുങ്ങുന്നോ?
ക്ഷീണം വർദ്ധിക്കുന്നുവോ?
യേശുവല്ലയോ സങ്കേതം
തൻമേൽ സർവ്വം വച്ചിടാം
സ്നേഹിതന്മാർ ഹസിക്കുന്നോ?
യേശുവോടു പറക
തന്റെയുളളം കൈയിൽ നമ്മെ
പാലിച്ചാശ്വസിപ്പിക്കും-
 

 Download pdf
33907454 Hits    |    Powered by Revival IQ