Search Athmeeya Geethangal

1242. ആരിതാവരുന്നാരിതാവരുന്നേശു 
Lyrics : M.K.
രീതി: അതിരാവിലെ തിരു  
    
1   ആരിതാവരുന്നാരിതാവരുന്നേശു രക്ഷകനല്ലയോ?
     പരമോന്നതന്‍ സ്നാനമേല്‍ക്കുവാന്‍ യോര്‍ദ്ദാനാറ്റിങ്കല്‍ വരുന്നോ!
 
2   കണ്ടാലും ലോകത്തിന്‍റെ പാപത്തെ ചുമക്കും ദൈവകുഞ്ഞാട്
     കണ്ടുവോ ഒരു പാപിയെന്നപോല്‍ സ്നാനമേല്‍ക്കുവാന്‍ പോകുന്നു!
 
3   ഇല്ലില്ല നിന്നാല്‍ സ്നാനമേല്‍ക്കുവാനുണ്ടെനിക്കേറ്റമാവശ്യം
     വല്ലഭാ! നിന്‍റെ ചെരിപ്പു ചുമന്നിടുവാനില്ല യോഗ്യത-
 
4   ആത്മസ്നാനവും അഗ്നി സ്നാനവും നിന്‍റെ കൈക്കീഴിലല്ലയോ?
     എന്തിനു പിന്നെ വെളളത്തില്‍ സ്നാനം എന്‍റെ കൈക്കീഴിലേല്‍ക്കുന്നു?
 
5   സ്നാപകന്‍ ബഹുഭക്തിയോടിവ ചൊന്നതാല്‍ പ്രിയരക്ഷകന്‍
     ഇപ്രകാരം നാം സര്‍വ്വനീതിയും പൂര്‍ത്തിയാക്കണമെന്നോതി-
 
6   ഉടനെ പ്രിയനിറങ്ങി സ്നാനമേറ്റുകൊണ്ടു താന്‍ കയറി
     പെട്ടെന്നാത്മാവു വന്നു തന്‍റെമേല്‍ പ്രാവിനെപ്പോലങ്ങിറങ്ങി-
 
7   വന്നൊരു ശബ്ദം മേല്‍നിന്നക്ഷണം എന്‍റെ പ്രിയകുമാരന്‍ നീ
     നിന്നിലെത്രയും പ്രിയമുണ്ടെന്നും സ്വര്‍ഗ്ഗതാതന്‍ താനരുളി-
 
8   തുറന്നോര്‍ സ്വര്‍ഗ്ഗമവിടുണ്ടൊരു പ്രിയതാതനുമതുപോല്‍
     പരിശുദ്ധാവിയതുമെന്‍ പ്രിയനേശു നാഥനും കാണുവിന്‍-                    

 Download pdf
33907101 Hits    |    Powered by Revival IQ