Search Athmeeya Geethangal

800. എത്ര നല്ല മിത്രമെനിക്കേശു ഭാര 
Lyrics : E.I.J
1. എത്ര നല്ല മിത്രമെനിക്കേശു
ഭാരമത്രയും വഹിപ്പതിന്നു
പ്രാപ്തൻ എന്നെ-
യെത്രയും സ്നേഹിച്ചു ശാപ
മൃത്യുവെൻ പേർക്കായ് സഹിച്ച
മിത്രം-ആത്മമിത്രം!

2. എത്രയോ സന്തോഷം തൻ തൃപ്പാദം
തത്ര അത്രയും തീരുന്നു
മത്സന്താപം- ഉളളിൽ
എത്രയും കൗതുകം നൽകിടുന്ന
തൻ തിരുവചനം ഓർത്താൽ അതിചിത്രം!

3. ഭക്തരുടെ യോഗമെനിക്കിമ്പം അതു
ശക്തിയേറും ദൈവത്തിൻ കുടുംബം
അതിൽ കർത്തൃമേശയോടണയും നേര-
മുളളിൽ നിന്നൊഴിഞ്ഞു
പോകും സർവ്വ തുമ്പം

4. സങ്കടത്താൽ ക്ഷീണിച്ചു
ഞരങ്ങിടുമ്പോൾ
തൻകരങ്ങൾ മൂലമെന്നെ താങ്ങി
തന്റെ വൻ കൃപകളോരോന്നെന്നെ
കാണിക്കും നേരമുളളിൽ
സന്തോഷം തിങ്ങിടുന്നു-

 Download pdf
33907329 Hits    |    Powered by Revival IQ