Search Athmeeya Geethangal

326. എത്ര നല്ല സ്നേഹിതന്‍ ശ്രീയേശു 
Lyrics : T.K.S.
1   എത്ര നല്ല സ്നേഹിതന്‍ ശ്രീയേശു മഹാരാജന്‍!
     നമുക്കുള്ളാശ്രയമവനേകന്‍
     ആരുമില്ലിതുപോലൊരുത്തമസ്നേഹിതനീയുലകില്‍
     അവന്‍ പ്രിയമരികിലണഞ്ഞറികില്‍
 
2   ദൈവകോപത്തീയിലായ് നാമനിശവുമഴലായ്വാന്‍
     കുരിശില്‍ മനസ്സൊടു ബലിയായ് താന്‍
     ജീവനേയും തന്നിടുവാനാരു തുനിഞ്ഞിടും?
     ഇതേവിധമാരു കനിഞ്ഞിടും?
 
3   സങ്കടങ്ങള്‍ തിങ്ങിടുമ്പോള്‍ സംഗീതം പാടാം
     അവങ്കല്‍ സങ്കേതം തേടാം
     ഭീതിയരുതെന്നോതിയരികില്‍ മരുവുന്നവനെന്നും
     നമുക്കായ് കരുതുന്നവനെന്നും
4   ആകവേ ചിന്താകുലങ്ങള്‍ തന്‍മേലാക്കിടാം      
     അവന്‍ കൈ നമ്മെ താങ്ങിടും ആരിലും ബലവാനവന്‍
     മഹിമോന്നതധന്യനവന്‍ നമുക്കിങ്ങെന്നുമനന്യനവന്‍
 
5   നിന്ദയും ചമന്നിടാം നാമേല്‍ക്കുകയപമാനം
     തന്‍നാമത്തിലാര്‍ക്കുമതഭിമാനം ഒന്നിലും ഭയന്നിടാതെ
      മന്നില്‍ നിന്നിടാം അവന്‍റെ പിന്നില്‍ നിരന്നിടാം-

 Download pdf
33907088 Hits    |    Powered by Revival IQ