Search Athmeeya Geethangal

115. എണ്ണിയാല്‍ തീര്‍ന്നിടുമോ വല്ലഭാ! 
Lyrics : M.J.P.
രീതി: കണ്ണുനീര്‍ താഴ്വരയില്‍
 
1   എണ്ണിയാല്‍ തീര്‍ന്നിടുമോ വല്ലഭാ! നിന്‍കൃപകള്‍
     വര്‍ണ്ണിപ്പാന്‍ സാദ്ധ്യമല്ല മന്നവാ! നിന്‍വഴികള്‍
 
          എന്നും ഞാന്‍ സ്തുതിച്ചിടും എന്നും ഞാന്‍ പുകഴ്ത്തിടും
          നിന്നുടെ കൃപകളെ ഞാന്‍ എന്നെന്നും പാടിടുമേ
 
2   ഏഴയാമെന്നെയും നീ ആഴമായ് സ്നേഹിച്ചതാല്‍
     ഊഴിയില്‍ താണിറങ്ങി ഏഴയെ വീണ്ടെടുത്തു-
 
3   പാപത്തിന്‍ ചേറ്റില്‍ ഞാനും താപത്താല്‍ വലഞ്ഞ നേരം
     വേഗത്തില്‍ വന്നു എന്നെ സ്നേഹത്താല്‍ വീണ്ടെടുത്തു-
 
4   വിശ്വാസ ജീവിതത്തില്‍ ആശ്വാസദായകനായ്
     വിശ്വത്തിലെന്നുമെന്നും കൂടെയിരിക്കുമവന്‍-
 
5   നിന്‍മുഖം കണ്ടിടുവാന്‍ നിന്നോടു ചേര്‍ന്നിടുവാന്‍
     എന്നുളളം കൊതിച്ചിടുന്നേ എന്‍ പ്രിയാ! വന്നിടണേ!        

 Download pdf
33907299 Hits    |    Powered by Revival IQ