578. എണ്ണിയാല്‍ തീര്‍ന്നിടുമോ?
Lyrics : M.E.C.എണ്ണിയാല്‍ തീര്‍ന്നിടുമോ?
എന്നിലെന്‍ ദൈവം നല്കിയ കൃപകള്‍
എണ്ണീലടങ്ങിടുമോ?
1 ലാഭമെന്നുലകസല്ലാപങ്ങളെ ഞാനെണ്ണിവന്നൊരു നാള്
ചേതമാണവയിന്നു ധനമാ യേശുവുള്ളതിനാല്‍ മനമേ-
2 ആസ്തികള്‍ ഭൗതികമേന്മകള് നന്മകള് കീര്ത്തിയിവയെക്കാള്
ക്രിസ്തുവിന്റെ നിന്ദയോര്ത്താലെത്രയോ ശ്രേഷ്ഠം! മനമേ-
3 എന്നില്‍ വെളിപ്പെടും തേജസ്സു നിനച്ചാല്‍
മന്നിലിന്നാളില് വന്നിടുന്ന ഖിന്നതകള്‍ തീരെ നിസ്സാരം മനമേ-
4 ഭൂവനമിതില്‍ പല ദുസ്സഹശോധന നേരിടും സഹനശക്തി
നല്‍കും ദൈവകൃപ മനോഹരമാം മനമേ
![](images/PDF.gif)
Download pdf