Search Athmeeya Geethangal

668. എണ്ണി എണ്ണി സ്തുതിച്ചിടും ഞാന്‍ നിന്‍റെ 
Lyrics : S.B.
എണ്ണി എണ്ണി സ്തുതിച്ചിടും ഞാന്‍
നിന്‍റെ നന്മകളോര്‍ത്തുകൊണ്ട് (2)
നിന്‍റെ പ്രവൃത്തികള്‍ അത്ഭുതമേ
നിന്‍ക്രിയകള്‍ അവര്‍ണ്ണ്യമഹോ....
 
1   ദൈവം എന്നില്‍ എന്തു കണ്ടു
     എന്നെ തന്‍ മകനാക്കിടുവാന്‍ (2)
     പാപിയായ എന്നെയുമോര്‍ത്ത് (2)
     കാല്‍വറിയില്‍ യാഗമായ്
 
2   ഈ ലോകജീവിത യാത്രയതില്‍
     ശക്തമാം തിരമാല വന്നിടിലും (2)
     ശാന്തമാക്കാന്‍ ശക്തനാം ദൈവം (2)
     എന്നുമെന്‍റെ കൂടെയുണ്ട്-
 
3   കര്‍ത്താവു താന്‍ വേഗം വന്നിടുമേ
     നമ്മെ തന്‍സവിധേ ചേര്‍ത്തിടുവാന്‍ (2)
     നിത്യസന്തോഷം ഭക്തര്‍ക്കു നല്‍കി (2)
     നിത്യവും തന്നരികില്‍ വസിച്ചിടുവാന്‍-          

 Download pdf
33907289 Hits    |    Powered by Revival IQ