Lyrics : V.N.1 എടുക്ക എന്‍ജീവനെ നിനക്കായെന്‍ യേശുവേ
അന്ത്യശ്വാസത്തോളം താ-നെഞ്ചതില്‍ ഹല്ലേലുയ്യാ-
2 എടുക്ക എന്‍ കൈകളെ ചെയ്വാന് സ്നേഹവേലയെ
കാലുകളും ഓടണം നീ വിളിച്ചാല്‍ തത്ക്ഷണം-
3 എടുക്ക എന്‍ നാവിനെ സ്തുതിപ്പാന്‍ പിതാവിനെ
സ്വരം അധരങ്ങള്‍ വായ്-നില്ക്കുന്നു നിന് ദൂതരായ്-
4 എടുക്ക എന്‍ കര്‍ണ്ണങ്ങള്‍ കേള്‍ക്കുവാന്‍ നിന് മര്‍മ്മങ്ങള്‍
കണ്ണിനും പ്രകാശം താ-നിന്നെ കാണ്മാന് സര്‍വ്വദാ-
5 എടുക്ക എന്‍ ബുദ്ധിയെ ഗ്രഹിപ്പാന്‍ നിന് ശുദ്ധിയെ
മനശ്ശക്തി കേവലം നിനക്കായെരിയണം-
6 എടുക്ക എന്‍ ഹൃദയം അതു നിന് സിംഹാസനം
ഞാന്‍ അല്ല എന്‍ രാജാവേ നീ അതില്‍ വാഴണമേ-
7 എടുക്ക എന്‍ ഭവനം നിനക്കെപ്പോള്‍ ആവശ്യം
യോഗത്തിന്നും ശിഷ്യര്‍ക്കും അതു തുറന്നിരിക്കും-
8 എടുക്ക എന്‍ സമ്പത്തും എന്റെ പൊന്നും വെള്ളിയും
വേണ്ടാ ധനം ഭൂമിയില്‍ എന്‍ നിക്ഷേപം സ്വര്‍ഗ്ഗത്തില്‍-
9 മക്കളെയും യേശുവേ എടുക്കണം നിനക്ക്
അവര്‍ നിന്നെ സ്നേഹിപ്പാന്‍ പഠിച്ചാല്‍ ഞാന്‍ ഭാഗ്യവാന്-
10 എടുക്ക എന്‍ യേശുവേ എന്നെത്തന്നെ പ്രിയനേ!
എന്നെന്നേക്കും നിനക്കു എന്നെ ഞാന്‍ പ്രതിഷ്ഠിച്ചു-
Download pdf