Search Athmeeya Geethangal

1135. എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം 
Lyrics : M.E.C.
എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം
ഹാ! മംഗള ജയ ജയ സന്ദേശം
 
1   നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും
     വിമല മനോഹര സുവിശേഷം- ഹാ!
 
2   അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശും
     വേദാന്തപ്പൊരുള്‍ സുവിശേഷം- ഹാ!
 
3   ഭീകര സമരസമാകുലമാകും ഭൂമിയില്‍ ഭീതിയെ നീക്കും
     ശാന്തി സന്ദായക സുവിശേഷം- ഹാ!
 
4   വിമലജനേശുവില്‍ വിശ്വസിച്ചിടുകില്‍ വിടുതലനാമയമരുളും
     വിജയധ്വനിയീ സുവിശേഷം- ഹാ!
 
5   കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും
     പാപനിവാരണ സുവിശേഷം- ഹാ!
 
6   നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം
     കുരിശിന്‍ വചനം സുവിശേഷം- ഹാ!-   

 Download pdf
33907264 Hits    |    Powered by Revival IQ