Search Athmeeya Geethangal

595. എക്കാലത്തും ഞാന്‍ പുകഴ്ത്തു 
Lyrics : T.O.C.
എക്കാലത്തും ഞാന്‍ പുകഴ്ത്തുമെന്നരുമരക്ഷകനേശു ദേവാ!
പാപവിഹീനനായ് പാരിടത്തില്‍   വന്നു
പാപപഹാരിയായ്ത്തീര്‍ന്നവനേ!
 
1   ഉന്നതത്തില്‍ നിന്നീ മന്നില്‍ മന്നവന്‍ നീ വന്നെനിക്കായ്
     ചെഞ്ചോര ചിന്തി വീണ്ടെടുത്തന്‍പില്‍
     നിന്‍ചാരെ ചേര്‍ത്തെന്നെ മാര്‍വ്വണച്ചു-
 
2   അല്ലലെന്നില്‍ തെല്ലുമില്ലീയല്ലിലും നിന്‍ ചൊല്ലെനിക്ക്
     ഉല്ലാസം നല്‍കിയെന്‍ വല്ലായ്മ നീക്കും നല്ലവനേയാത്മ വല്ലഭനേ-
 
3   സ്നേഹദീപം കത്തിക്കുവാന്‍ സ്നേഹം തായെന്‍ ജീവനാഥാ!
     സ്നേഹമേയെന്‍ പ്രേമസംഗീതസാരമേ!
     സത്യത്തിന്‍ മോഹന സൗന്ദര്യമേ!-
 
4   അന്നെനിക്കായ് വന്നവനേ! എന്നു നിന്നെ വന്നു കാണും?
     അന്നാള്‍വരെയ്ക്കെന്‍റെ ജീവിതത്തോണി
     ക്കാലംബം നീയല്ലാതാരുമില്ല-                            

 Download pdf
33907289 Hits    |    Powered by Revival IQ