Search Athmeeya Geethangal

581. എക്കാലത്തിലും ക്രിസ്തു മാറുകില്ല 
Lyrics : M.E.C.
എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും കൈവിടില്ല
 
1   ആരെ ഞാന്‍ വിശ്വസിക്കുന്നുവെന്നതറിയുന്നവനെന്നന്ത്യം വരെ
     എന്നുപനിധിയെ സൂക്ഷിച്ചിടുവാന്‍ തന്നുടെ കരങ്ങള്‍ കഴിവുള്ളതാം
 
2   ഇന്നലേമിന്നുമെന്നേക്കുമവന്‍ അനന്യന്‍ തന്‍കൃപ തീരുകില്ല
     മന്നില്‍ വന്നവന്‍ വിണ്ണിലുള്ളവന്‍ വന്നിടുമിനിയും മന്നവനായ്-
 
3   നിത്യവും കാത്തിടാമെന്ന നല്ല വാഗ്ദത്തം തന്ന സര്‍വ്വേശ്വരനാം
     അത്യുന്നതന്‍റെ മറവില്‍ വസിക്കും ഭക്തജനങ്ങള്‍ ഭാഗ്യമുള്ളോര്‍-
 
4   കളങ്കമെന്നിയെ ഞാനൊരിക്കല്‍ പളുങ്കുനദിയിന്‍ കരെയിരുന്നു
     പാടിസ്തുതിക്കും പരമനാമം കോടികോടി യുഗങ്ങളെല്ലാം

 Download pdf
33907346 Hits    |    Powered by Revival IQ