Search Athmeeya Geethangal

888. ആരാരിവര്‍ അസംഖ്യജനമാര്‍?  
Lyrics : D.M.
                        “Who? Who are these beside the”
 
1   ആരാരിവര്‍ അസംഖ്യജനമാര്‍? പരാക്രശാലികളിവരാര്‍?
     വെള്ളയങ്കി പൂണ്ടോരാര്‍? വെള്ളോല പിടിച്ചതാര്‍?
     വന്‍കൂട്ടക്കാരോ വീണ്ടെടുക്കപ്പെട്ടവര്‍ സങ്കടങ്ങളേറ്റവര്‍
     തങ്കച്ചോരയൊഴുക്കിയതിലന്നവര്‍ അങ്കികള്‍ വെളുപ്പിച്ചോര്‍
 
2   ആരാരിവര്‍ എവിടെ നിന്നിവര്‍ ദൂരെ വഴിപോക്കരെ പോലിവര്‍?
     ദേവാസനം അണഞ്ഞാര്‍ ദേവസുതരിവരാര്‍?
 
3   ആരാരിവര്‍ രക്ഷാസംഗീതക്കാര്‍ പരമദേവന്നേ രക്ഷയെന്നാര്‍?
     മഹാവിളംബരക്കാര്‍ മഹാ ശബ്ദമിട്ടതാര്‍?
 
4   ജീവന്‍റെ നീരുറവരികിലാര്‍? ജീവവൃക്ഷത്തിന്നരികത്തുമാര്‍?
     മൃഷ്ടാന്നഭോജികളാര്‍? കഷ്ടമവര്‍ക്കില്ലപോല്‍!          

 Download pdf
33906817 Hits    |    Powered by Revival IQ