Search Athmeeya Geethangal

905. സ്മര്‍ന്നാവിന്‍ സഭാദൂതനേ! നിന്‍ 
Lyrics : K.V.S.
സ്മര്‍ന്നാ സഭാദൂത്,  വെളി.1:8-11
         
സ്മര്‍ന്നാവിന്‍ സഭാദൂതനേ! നിന്‍പേര്‍ക്കു ഞാന്‍
നല്‍കുന്ന ലഘുവാം ലേഖം വന്മൃതിയില്‍ വീണു
പിന്നെയുമെഴുന്നേറ്റു പുണ്യജീവനെയാണ്ട
തുടസ്സമൊടുക്കമാം വിദഗ്ധന്നുരയ്പിത്-
 
1   പ്രത്യക്ഷം ദരിദ്രന്‍ തന്നേ-എന്നാലും നീ സത്യത്തില്‍ ധനികനത്രേ
     നിത്യം ഞാനറിയുന്നേന്‍ മിഥ്യായൂദരായ് നില്‍ക്കും
     സാത്താന്‍ പള്ളിയാര്‍ നിന്‍മേല്‍ ചുമത്തുമനവധി കടുത്ത ദുഷിമൊഴി
 
2   ഒട്ടും നീ ഭയപ്പെടേണ്ടാ-വന്നിടാനുള്ള കഷ്ടം നീ സഹിക്കേ വേണ്ടൂ
     ദുഷ്ടനാം പിശാചിപ്പോള്‍ പത്തുനാള്‍ മതപീഡ
     സൃഷ്ടിക്കും പരീക്ഷിപ്പാന്‍ തടവില്‍ ചിലര്‍ കിടന്നുഴന്നു വലഞ്ഞിടും
 
3   വിശ്വസ്തനായിരിക്ക നീ മരണത്തോളം വിത്രസ്തനാകുരതൊട്ടും
     പശ്ചാല്‍ ജീവകിരീടം ദത്തം ചെയ്തിടുവേന്‍ ഞാന്‍ സത്യസ്ഥര്‍ക്കഹോ!
     രണ്ടാം മരണമതിലൊരു വിനയും വരികില്ല-  

 Download pdf
33907486 Hits    |    Powered by Revival IQ