Search Athmeeya Geethangal

236. സ്തോത്രം സ്തുതി ഞാന്‍ അര്‍പ്പി 
Lyrics : O.C.
സ്തോത്രം സ്തുതി ഞാന്‍ അര്‍പ്പിക്കുന്നു
നിന്‍ മുറിവില്‍ ഞാന്‍ ചുംബിക്കുന്നു
ആരാധനയ്ക്കു നീ യോഗ്യനാം
സാഷ്ടാംഗം വീണു വന്ദിക്കുന്നു
 
1   എന്നെ രക്ഷിച്ച ദൈവസ്നേഹം
     വര്‍ണ്ണിച്ചു തീര്‍ക്കാന്‍ അസാദ്ധ്യമെ
     ഉയര്‍ത്തി എന്നെ ചേറ്റില്‍ നിന്നും
     പ്രഭുക്കളോടൊത്തിരുത്തി നീ-
 
2   കാഴ്ചയാലല്ല വിശാസത്താല്‍
     വീണു നിന്‍പാദം കുമ്പിടുന്നു
     നേരില്‍ ഞാന്‍ കാണും നിന്‍മുഖത്തെ
     കണ്ടു നിര്‍വൃതി പൂകിടും ഞാന്‍-
 
3   സര്‍വ്വമഹത്വം കുഞ്ഞാടിനു
     അര്‍പ്പിക്കുന്നു ഞാന്‍ സര്‍വ്വസ്വവും
     ദേവന്മാരേക്കാള്‍ ശ്രേഷ്ഠനാം നിന്‍
     ഉന്നതനാമം വാഴ്ത്തിടുന്നു

 Download pdf
33906804 Hits    |    Powered by Revival IQ