33. സ്തോത്രം ശ്രീ മനുവേലനേ മമ
Lyrics : K.V.Sസ്തോത്രം ശ്രീ മനുവേലനേ മമ ജീവനേ മഹേശനേ!
1 പാര്‍ത്തലത്തില്‍ പരിശ്രയമായ്
പാരില്‍ വന്ന നാഥനെ മമ ജീവനേ മഹേശനേ!
2 ആദിപിതാ-വോതിയതാം
ആദിവേദനാദമേ! മമ ജീവനേ മഹേശനേ!
3 മാനവസ-മ്മാനിതനേ
മാനനീയരൂപനേ മമ ജീവനേ മഹേശനേ!
4 സാദരമാ-ദൂതഗണം
ഗീതം പാടിവാഴ്ത്തിടും മമ ജീവനേ മഹേശനേ!
5 ജീവകൃപാ-ജലം ചൊരിയും
ജീവവര്ഷമേഘമേ മമ ജീവനേ മഹേശനേ!
6 സ്വന്ത രക്തം ചിന്തിയെന്നെ
ഹന്ത! വീണ്ടെടുത്തതാല്‍ മമ ജീവനേ മഹേശനേ!
7 രാജസുതാ! പൂജിതനേ
രാജരാജനേശുവേ മമ ജീവനേ മഹേശനേ!
8 താവകമാം നാമമഹോ
ഭാവനീയമാം സദാ മമ ജീവനേ മഹേശനേ!
![](images/PDF.gif)
Download pdf