Search Athmeeya Geethangal

16. സ്തോത്രം സ്തോത്രം സ്തോത്രഗീത 
Lyrics : C.J.
സ്തോത്രം സ്തോത്രം സ്തോത്രഗീതങ്ങളാല്‍
കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍
 
1   പാപത്തിന്‍ കുഴിയില്‍ ശാപത്തിന്‍ വഴിയില്‍
     പാരം വലഞ്ഞയെന്നെ തേടിവന്നു
     ജീവന്‍ തന്നു നേടിയെടുത്തിടയന്‍
 
2   ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചും
     ലഭിച്ചെനിക്കായതിനാല്‍ ഭാഗ്യവാനായി പാര്‍ത്തിടുന്നു
     ഭാവി പ്രത്യാശയോടെ -
 
3   നന്മകള്‍ നല്‍കി നല്‍വഴീലെന്നെ നന്നായ് നടത്തുന്നവന്‍
     നന്ദിയോടെന്‍ നാള്‍കളെല്ലാം
     നാഥനായ് ജീവിക്കും ഞാന്‍ -
 
4   വല്ലഭനേശുവിന്‍ വന്ദിതനാമം വര്‍ണ്യമല്ലെന്‍ നാവിനാല്‍
     കീര്‍ത്തിക്കും ഞാന്‍ സ്തോത്രം ചെയ്യും
     കീര്‍ത്തനം പാടിടും ഞാന്‍   

 Download pdf
33907462 Hits    |    Powered by Revival IQ