Search Athmeeya Geethangal

426. സ്തോത്രം, സ്തോത്രം, സ്തോത്രം പരാ 
Lyrics : M.J.
സ്തോത്രം, സ്തോത്രം, സ്തോത്രം പരാ
സ്തോത്രം സ്തുതി നിനക്കേ സ്തുതിച്ചിടുന്നു
നമിച്ചിടുന്നു പരിശുദ്ധനേ (2)
 
1   പാപിയാം എന്നെ വീണ്ടെടുപ്പാനായ്
    ചൊരിഞ്ഞോ നിന്‍ നിണം എന്‍പേര്‍ക്കായ്
    നമിക്കുന്നു സ്തുതിക്കുന്നു തവതിരുപാദേ
    അര്‍പ്പിക്കുന്നു നിനക്കു സദാ സ്തോത്രയാഗം-
 
2   ഇത്രമേല്‍ സ്നേഹിപ്പാന്‍ എന്തു നീ കണ്ടു
    നീചനാമെന്നില്‍ യേശു നാഥാ
    നന്ദിയും സ്നേഹവും തവതിരുപ്പാദേ
    അര്‍പ്പിക്കുന്നു നിനക്കു സദാ സ്തോത്രയാഗം-
 
3   എടുക്ക നിന്‍കൈകളില്‍ എന്നെയും നാഥാ
    നിറയ്ക്ക നിന്‍ പരിശുദ്ധാത്മാവാല്‍
    തുറക്ക എന്നധരം നിനക്കായ് നാഥാ
    നിറയ്ക്ക നിന്‍വചനം ഘോഷിപ്പാനായ് പ്രഘോഷിപ്പാനായ്-
 
4   സമര്‍പ്പിക്കുന്നെന്നെ മുറ്റും നിനക്കായ്
    ഉപയോഗിക്കെന്നെ നിന്‍ ആയുധമായ്
    പോകട്ടെ നിനക്കായ് അടരാടാനായ്
    സമര്‍പ്പിക്കുന്നെന്‍ സര്‍വ്വസ്വവും തിരുപ്പാദത്തില്‍-

 Download pdf
33906849 Hits    |    Powered by Revival IQ