Search Athmeeya Geethangal

185. സ്തോത്രം യേശു ദേവാ സ്തോത്രം 
Lyrics : G.P.
രീതി: ഈശോപുത്രനെ വാ
         
സ്തോത്രം യേശു ദേവാ സ്തോത്രം ജീവനാഥാ
സ്തോത്രമിന്നുമെന്നും ദൂതന്മാര്‍
രാപ്പകല്‍ വാഴ്ത്തിടുന്ന ദേവാ
 
1   പാപികളെ തേടി പാരില്‍ വന്ന ദേവാ
     പാവന നിണം പാപികള്‍ക്കേകിയ പ്രാണനായകനേ-
 
2   നീ മരിച്ചുയിര്‍ത്തു ഹാ ജയം വരിച്ചു
     വാനിലുയര്‍ന്നു താതന്‍ വലഭാഗത്തിന്നു വാഴുന്നോനേ
 
3   ആയിരങ്ങളില്‍ നീ ആരിലും സുന്ദരനാം
     വാനിലും ഭൂവിലാകെ മഹോന്നതനേശു രക്ഷകനേ
 
4   വാഴ്ത്തിടുന്നിതാ ഞാന്‍ ലോകരക്ഷിതാവേ
     വാഴ്ത്തിടുന്നെന്നും സര്‍വ്വ ലോകാധിപനേശു നായകനേ

 Download pdf
33907122 Hits    |    Powered by Revival IQ