Search Athmeeya Geethangal

237. ആരാധിച്ചിടാം ആത്മനാഥനെ 
Lyrics : S.K.B
   
ആരാധിച്ചിടാം ആത്മനാഥനെ
ആയുസ്സിന്‍ നാളെല്ലാം നന്ദിയോടെ
ഇത്രമാത്രം എന്നെ സ്നേഹിച്ചിടുന്നോരു
രക്ഷകന്‍ ഇല്ല ഇക്ഷിതിയില്‍ (2)
 
1   സിംഹക്കുഴിയോ, ചെങ്കടല്‍ ചൂളയോ
     എന്തു വന്നീടിലും ഭാരമില്ല
     എന്നെ വിളിച്ചവന്‍ എന്‍കൂടെയുണ്ടെന്നും
     എന്നെ നടത്തിടും അന്ത്യം വരെ-
 
2   എന്തു ഞാന്‍ തന്നിടും എന്‍കര്‍ത്താ നിനക്കായ്
     എന്നെ ഞാന്‍ തന്നിടുന്നു നിന്‍കരത്തില്‍
     എടുക്ക എന്നെ നീ നിന്‍ഹിതം പോലെന്നും
     നടത്തിടേണമെ യേശുനാഥാ-
 
3   ആയിരം ആയിരം ദേവന്മാരേക്കാള്‍
     എത്രയോ ഉന്നതന്‍ എന്‍റെ യേശു
     അവനൊപ്പം പറയുവാന്‍ അവനെപ്പോല്‍ ആരുമേ
     ഇല്ലെനിക്കെന്നുടെ ജീവിതത്തില്‍-
 
4   നാളുകള്‍ ഓരോന്നായ് തീര്‍ന്നൊരു നാളില്‍
     നാഥനരികില്‍ ഞാന്‍ അണഞ്ഞിടുമ്പോള്‍
     ഓടിവരും എന്നെ മാറോടണച്ചിടും   
     എന്‍ കണ്ണുനീരെല്ലാം തുടച്ചിടും താന്‍-        S.K.B

 Download pdf
33906978 Hits    |    Powered by Revival IQ