Search Athmeeya Geethangal

240. സ്തോത്രം പാടി വാഴ്ത്തിടുന്നു ഞാന്‍ 
Lyrics : A.V.
‘Praise my soul the king of Heaven’
 
1   സ്തോത്രം പാടി വാഴ്ത്തിടുന്നു ഞാന്‍ പുത്രനെ തന്ന ദേവാ
     പാത്രനല്ലേനെങ്കിലും സുപാത്രമാക്കി തീര്‍ത്തതാല്‍
 
          സ്തോത്രം പാടി വാഴ്ത്തിപ്പാടി ആരാധിച്ചിടുന്നു ഞാന്‍.....
 
2   വ്യര്‍ത്ഥ പിതൃപാരമ്പര്യത്തില്‍ അര്‍ത്ഥമെന്യേ ജീവിച്ചെന്‍
     സ്വന്ത പുത്രരക്തം ചിന്തി സ്വന്തമാക്കിയത്ഭുതം-
 
3   അന്ധകാരത്തില്‍നിന്നും എന്നെ അത്ഭുതപ്രകാശത്തില്‍
     ആക്കിതീര്‍ത്ത സ്നേഹം ഓര്‍ത്ത് ആത്മാവിലാരാധിപ്പൂ-
 
4   തെറ്റിപ്പോയ് ഞാന്‍ ആടിനെപ്പോലെ തേടിവന്നു മാ സ്നേഹം
     തോളിലേന്തി സ്വര്‍ഗ്ഗവീട്ടില്‍ താതാ കൂടെ വാണിടാന്‍-

 Download pdf
33907458 Hits    |    Powered by Revival IQ