Search Athmeeya Geethangal

42. സ്തോത്രമേശുവേ സ്തോത്രമേശുവേ 
Lyrics : P.V.T.
സ്തോത്രമേശുവേ സ്തോത്രമേശുവേ
നിന്നെമാത്രം നന്ദിയോടെയെന്നും വാഴ്ത്തിപ്പാടും ഞാന്‍
 
1   ദാസനാമെന്‍റെ നാശമകറ്റാന്‍ - നര
     വേഷമായവതരിച്ച ദൈവജാതനേ
 
2   പാപത്തിന്നുടെ ശാപശിക്ഷയാം -ദൈവ
     കോപത്തീയില്‍ വെന്തരിഞ്ഞ ജീവനാഥനെ
 
3   ശത്രുവാമെന്നെ നിന്‍പുത്രനാക്കുവാന്‍-എന്നില്‍
     ചേര്‍ത്ത നിന്‍കൃപയ്ക്കനന്ത സ്തോത്രമേശുവേ
 
4   ആര്‍ത്തികള്‍ തീര്‍ത്ത കരുണാസമുദ്രമേ! നിന്നെ
     സ്തോത്രം ചെയ്വാനെന്നെയെന്നും പാത്രമാക്കുക
 
5   ജീവനാഥനേ ദേവനന്ദനാ-നിന്‍റെ
     ജീവനെന്നില്‍ തന്നതിന്നായ് സ്തോത്രമേശുവേ
 
6   നാശലോകത്തില്‍ ദാസനാമെന്നെ-സത്
     പ്രകാശമായ് നടത്തിടേണമേശുനാഥനേ

 Download pdf
33906915 Hits    |    Powered by Revival IQ