Search Athmeeya Geethangal

149. സ്തോത്രമെന്നേശുപരാ നിന്‍ 
Lyrics : T.J.V
രീതി: യേശുമഹേശനെ ഞാന്‍
         
സ്തോത്രമെന്നേശുപരാ നിന്‍ നാമത്തെ
മാത്രം പുകഴ്ത്തുന്നു ഞാന്‍
 
1   ആര്‍ത്തികള്‍ തീര്‍ത്തെന്നെ ചേര്‍ത്തിടുവാനായി
     പാര്‍ത്തലം തന്നില്‍ വന്ന കര്‍ത്താവിനെ
     മാത്രം പുകഴ്ത്തുന്നു ഞാന്‍-
 
2   ജീവനെ നീയെനിക്കായ് വെടിഞ്ഞെന്നുടെ
     ജീവനെ വീണ്ടതിനെ നിനച്ചു നിന്‍
     നാമം പുകഴ്ത്തുന്നു ഞാന്‍-
 
3   പാവന ലോകെയെന്‍ ജീവനെയും കൊണ്ടു
     രാപ്പകല്‍ വാണിടുന്ന സര്‍വ്വേശാ!
     നിന്‍ നാമം പുകഴ്ത്തുന്നു ഞാന്‍-
 
4   ജീവനെ നീയെന്നില്‍ രാപ്പകല്‍ നല്‍കി നിന്‍
     ആവിയില്‍ കാത്തിടുന്ന കൃപാലോ
     നിന്‍ നാമം പുകഴ്ത്തുന്നു ഞാന്‍-
 
5   താതസുതാത്മന-നാരതവും സ്തുതി
     നീതിയിന്‍ സൂര്യനേ നീ പ്രകാശമായ്
     വാണിടുന്നെന്നിലതാല്‍-                          

 Download pdf
33906999 Hits    |    Powered by Revival IQ