Search Athmeeya Geethangal

52. സ്തോത്രമനന്തം സ്തോത്രമനന്തം 
Lyrics : K.V.S.
രീതി : സ്തോത്രമേശുവേ! സ്തോത്ര
 
സ്തോത്രമനന്തം സ്തോത്രമനന്തം-സര്‍വ്വ
കര്‍ത്താ! നിന്‍നാമത്തിനെന്നും സ്തോത്രമനന്തം
 
1   നിത്യദൈവമേ! സത്യനാഥനേ!
     നിന്നപത്യതയിന്‍ ദത്തിനായി സ്തോത്രമനന്തം
 
2   നിന്‍ നിയമിത വൃന്ദമതില്‍ നീ-
     യെന്നമുന്‍നിയമിച്ചെന്നതിനാല്‍ സ്തോത്രമനന്തം
 
3   ആദിപാതവില്‍ ഹാ! മൃതനായ
     എന്‍റെ ജീവനിന്നുയിര്‍പ്പിനായി സ്തോത്രമനന്തം
 
4   തന്‍ജഡമായ പുതുവര്‍ണ്ണവഴിയായ്
     സ്വര്‍ഗ്ഗേ എന്നെയുമിരുത്തിയതാല്‍ സ്തോത്രമനന്തം
 
5   ശുദ്ധമാം നിലയില്‍ നിത്യജീവനി-
     ലിന്നും കാത്ത നിന്‍കൃപയ്ക്കുവേണ്ടി സ്തോത്രമനന്തം
 
6   നിന്നുടെ തിരുസന്നിധിമൂലം
     ഇപ്പോള്‍ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തം
 
7   നിന്നുടെ ബലമെന്നില്‍ വന്നുനിറവാന്‍
     ഇപ്പോള്‍ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തം
 
8   നിന്‍ കൃപയില്‍ ഞാനെന്‍ മൃതിയോളം
     നില്‍പ്പാനെന്നെ നീയാശീര്‍വദിക്ക സ്തോത്രമനന്തം
 
9   തന്‍ഹിതംപോലെ സര്‍വ്വവും ചെയ്യും
     നിത്യമന്നവനേ! നിന്‍കൃപയ്ക്കായ് സ്തോത്രമനന്തം
 
10 ഉന്നതമായ നിന്നുടെ നാമം
     സര്‍വ്വ സന്നുതമായ് ഭവിക്കട്ടെ സ്തോത്രമനന്തം

 Download pdf
33906759 Hits    |    Powered by Revival IQ