Search Athmeeya Geethangal

287. സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തി 
സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ
ദേവാധിദേവനെ രാജാധിരാജാവെ വാഴ്ത്തി വണങ്ങിടുമേ
 
1   അത്ഭുതനിത്യസ്നേഹം എന്നില്‍ സന്തതം തന്നിടും ദൈവസ്നേഹം
     എന്നും മാറാത്ത ദിവ്യ സ്നേഹം എന്നില്‍ വസിക്കും സ്നേഹം-
 
2   ജ്യോതിയായ് കാണും സ്നേഹം ഉള്ളില്‍
     ജീവന്‍ തന്നു എന്നെ വീണ്ട സ്നേഹം
     ത്യാഗം സഹിച്ച ക്രൂശിന്‍ സ്നേഹം ദിവ്യമധുര സ്നേഹം-
 
3   മായാലോകത്തിന്‍ മോഹം തേടി ശാപമേറ്റ എന്നെ വീണ്ട സ്നേഹം
     എന്നെത്തേടിയ ദിവ്യസ്നേഹം എന്നില്‍ പെരുകും സ്നേഹം
 
4   ജീവനേകിയ സ്നേഹം സര്‍വ്വ-
     ലോകത്തിന്‍ ശാപത്തെ നീക്കും സ്നേഹം
     ജീവശക്തിയാം ക്രൂശിന്‍ സ്നേഹം ഉള്ളം കവരും സ്നേഹം
 
5   വാക്കുമാറാത്ത സ്നേഹം തിരുവാഗ്ദത്തം
     തന്നെന്നെ നിര്‍ത്തും സ്നേഹം
     സര്‍വ്വ വല്ലഭനാമെന്‍ നാഥാ! സ്തോത്രം സ്തുതി നിനക്കേ-

 Download pdf
33906915 Hits    |    Powered by Revival IQ