Lyrics : (S.V)രീതി: യേശു നല്ലവന്‍ എന്‍ യേശു
യേശുരക്ഷകന് എന്‍ യേശുരക്ഷകന്
പാപിയെന്നെ നേടുവാന്‍ ജീവനെ വെടിഞ്ഞവന്-
1 സ്വര്ഗ്ഗമഹിമയഖിലവും ആകയാല്‍ വെടിഞ്ഞവന്
സ്വര്ഗ്ഗേയെന്നെ ചേര്‍ത്തിടുവാന്‍ മന്നില്‍ വന്നവന്-
2 കാല്‍വറി കുരിശതില്‍ പൊന്‍നിണം ചൊരിഞ്ഞതാല്‍
ഏകിടുന്നു ഇന്നുമെന്നും സ്തുതിയും സ്തോത്രവും-
3 കേവലം നരകത്തിന്നു യോഗ്യനായയെന്നെ നീ
സ്വന്തപുത്രനാക്കി തീര്ത്തതെന്തൊരത്ഭുതം-
4 അവന്റെ രക്ഷ ദാനമേ അവന്റെ ജീവന് നിത്യമേ
അവന്റെ സ്നേഹമോര്ക്കുന്തോറും ഉള്ളം നിറയുന്നേ-
5 കൂരിരുള്‍ നിറഞ്ഞൊരു പാതയിലും ദീപമായ്
ആപത്തിലഭയവുമായ് കാക്കും രക്ഷകന്-
6 അടിമയല്ല നാമിനി സ്വതന്ത്രരായി തീര്‍ന്നതാല്‍
ക്രിസ്തുവിന്റെ ദാസരായി വേലചെയ്തിടാം-
Download pdf