Search Athmeeya Geethangal

125. സ്തോത്രം പാടാം പാടാം സ്തോത്രം 
Lyrics : M.E.C.
സ്തോത്രം പാടാം പാടാം സ്തോത്രം
സ്തോത്രഗീതം പാടാം
പാടാം സ്തോത്രം സ്തോത്രം പാടാം
പാടാം പരമസ്തുതി എന്നും
 
1   അറിഞ്ഞു നമ്മെ-സ്തോത്രം പാടാം
     തിരഞ്ഞെടുത്തു-സ്തോത്രം പാടാം
     അരികിലണച്ചു -സ്തോത്രം പാടാം
     അരുമരക്ഷകനാം യേശു-
 
2   വന്നു മന്നില്‍-സ്തോത്രം പാടാം
     തന്നു ജീവന്‍-സ്തോത്രം പാടാം
     വെന്നു മൃതിയെ-സ്തോത്രം പാടാം
     എന്നും ജീവിക്കുന്നു യേശു-
 
3   പാപം പോക്കി-സ്തോത്രം പാടാം
     ശാപം പോക്കി-സ്തോത്രം പാടാം
     മക്കളാക്കി-സ്തോത്രം പാടാം
     വിണ്ണില്‍ വീടൊരുക്കി യേശു-
 
4   വന്നിടും വേഗം-സ്തോത്രം പാടാം
     തീര്‍ന്നിടും ശോകം-സ്തോത്രം പാടാം
     വാണിടും ലോകം-സ്തോത്രം പാടാം
     രാജരാജനായി യേശു-           

 Download pdf
33906964 Hits    |    Powered by Revival IQ