Lyrics : V.C.Vരീതി : വാഴ്ത്തുമെന്നും പരമേശനെ
സ്തോത്രം ചെയ്ക എന്മനമേ നീ അവന്റെ കാവല്‍
ഓര്‍ത്തു നിത്യം പാടി സ്തുതിക്കാം
സ്തോത്രം ചെയ്തു വാഴ്ത്തിടുവാന്‍ യോഗ്യനായ് മറ്റാരുമില്ല
ചോര ചിന്തി ശുദ്ധിയാക്കി ശാശ്വത സന്തോഷമേകി -
1 ഇത്ര നല്ല രക്ഷിതാവിന്റെ വന്‍കൃപകള്‍ നീ
എത്ര നന്നായനുഭവിച്ചു !
എത്ര മര്‍ത്യര്‍ മൃത്യുവിന്നധീനരായിത്തീര്ന്നിടുന്നു
മിത്രമായിട്ടേശു നിന്റെ കൂടെയുണ്ടായിരുന്നല്ലോ -
2 ദുഷ്ടരായ കൂട്ടുകാരുമായ് കഴിച്ച കാലം
നഷ്ടമായിപ്പോയതോര്ക്ക നീ
ശാപയോഗ്യനായ നിന്നെ സൗഖ്യമാക്കി ശുദ്ധനാക്കി
ക്രൂശിലേറി ജയം നേടി പാപി നിന്നെ വീണ്ടെടുത്തു - V.C.V
![](images/PDF.gif)
Download pdf