Search Athmeeya Geethangal

44. സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ 
Lyrics : J.J.
സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ
സ്തുതിപ്പിന്‍ ലോകത്തിന്‍ പാപത്തെ നീക്കുവാ
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
 
1   കരുണ നിറഞ്ഞ കണ്ണുള്ളോനവന്‍ തന്‍ ജനത്തിന്‍ കരച്ചില്‍
     കരളലിഞ്ഞു കേള്‍ക്കും കാതുള്ളോന്‍ ലോകപാപച്ചുമടിനെ
     ശിരസ്സുകൊണ്ടു ചുമന്നൊഴിപ്പതിന്നു കുരിശെടുത്തു
     ഗോല്‍ഗോത്താവില്‍ പോയോനെ-
 
2   വഴിയും സത്യവും ജീവനുമിവനേ അവന്നരികില്‍ വരുവിന്‍
     വഴിയുമാശ്വാസമേകുമേയവന്‍ പാപച്ചുമടൊഴിച്ചവന്‍
     മഴയും മഞ്ഞും പെയ്യുമ്പോലുള്ളില്‍ കൃപ പൊഴിയുമേ
     മേഘത്തൂണില്‍നിന്നു പാടി
 
3   മരിച്ചവരില്‍ നിന്നാദ്യം ജനിച്ചവന്‍ ഭൂമിരാജാക്കന്മാരെ
     ഭരിച്ചു വാഴുമേകനായകന്‍ നമ്മെ സ്നേഹിച്ചവന്‍ തിരു-
     ച്ചോരയില്‍ കഴുകി നമ്മെയെല്ലാം ശുദ്ധീകരിച്ച
     വിശ്വസ്തസാക്ഷിയെ നിനച്ചു
 
4   കാലുകളുലയില്‍ കാച്ചിപ്പഴുപ്പിച്ച നല്ല പിച്ചളയ്ക്കൊത്തതും
     ചേലൊടു മുഖഭാവമാദിത്യന്‍ ശക്തിയോടു പ്രകാശിക്കും
     പോലെയും തലമുടി ധവളപഞ്ഞിപോലെയുമിരിക്കുന്ന
     ദൈവകുഞ്ഞാടിനെ
 
5   വലിയ ദൈവദൂതന്‍റെ ശബ്ദവും ദേവകാഹളവും തന്‍റെ
     വിളിയോടിടകലര്‍ന്നു മുഴങ്ങവേ വാനലോകത്തില്‍ നിന്നേശു
     ജ്വലിക്കുമഗ്നിമേഘത്തില്‍ വെളിപ്പെടും കലങ്ങും
     ദുഷ്ടര്‍ തന്മക്കളാനന്ദിക്കും
 
6   മന്നവമന്നനാകുന്ന മശിഹായയെ, മഹാസേനയില്‍ കര്‍ത്തനെ
     മണ്ണു വിണ്ണും പടച്ചവനെ മനുവേലെ,
     മനുനന്ദനനെ, പരനന്ദനനെ-മരിനന്ദനനെ, രാജനന്ദനനെ
     നിങ്ങള്‍ നന്ദിയോടു പാടി
 
7   ഹല്ലേലുയ്യാ പാടി സ്തുതിപ്പിനേശുവേ യേശുനാമത്തിനു ജയം    
     അല്ലലെല്ലാമവനകലെ കളയുമേ യേശുരാജാവിന്നോശന്ന
     നല്ലവനാം യേശുരാജന്‍ വരും സര്‍വ്വ വല്ലഭാ
     യേശുവേ വേഗം വരേണമേ-                              

 Download pdf
33907199 Hits    |    Powered by Revival IQ