Search Athmeeya Geethangal

234. ആരാധിക്കുന്നു ഞങ്ങള്‍ നിന്‍ 
1   ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍
     സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങള്‍
     നിന്‍സന്നിധിയില്‍ നന്ദിയോടെന്നും
     ആരാധിക്കുന്നു ഞങ്ങള്‍ നിന്‍സന്നിധിയില്‍
     നന്മയോര്‍ത്തെന്നും ആരാധിക്കാം യേശുകര്‍ത്താവിനെ
 
2   നമ്മെ സര്‍വ്വം മറന്ന് തന്‍സന്നിധിയില്‍ മോദമോടെന്നും
     നമ്മെ സര്‍വ്വം മറന്ന് തന്‍സന്നിധിയില്‍ ധ്യാനത്തോടെന്നും
     നമ്മെ സര്‍വ്വം മറന്ന് തന്‍സന്നിധിയില്‍ കീര്‍ത്തനത്തിനായ്
     ആരാധിക്കാം യേശു കര്‍ത്താവിനെ-
 
3   നീയെന്‍ സര്‍വ്വനീതിയും ആയിതീര്‍ന്നതാല്‍
     ഞാന്‍ പൂര്‍ണ്ണനായ് നീയെന്‍
     സര്‍വ്വനീതിയും ആയിതീര്‍ന്നതാല്‍
     ഞാന്‍ ഭാഗ്യവാന്‍ നീയെന്‍ സര്‍വ്വനീതിയും ആയിതീര്‍ന്നതാല്‍
     ഞാന്‍ ധന്യനായ് ആരാധിക്കാം യേശുകര്‍ത്താവിനെ

 Download pdf
33906997 Hits    |    Powered by Revival IQ