Search Athmeeya Geethangal

566. സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവജനമേ! 
Lyrics : P.P.M.
1   സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവജനമേ!
     സ്തുതികളിന്മേല്‍ വസിക്കും പ്രിയനെ
     അനുദിനമവന്‍ ചെയ്ത നന്മകള്‍
     അനല്‍പ്പമേ! മനം മറക്കുമോ?
 
2   ഉണര്‍ന്നുഘോഷിപ്പിന്‍ സ്വന്തജനമേ
     ഹൃദയം നന്ദിയാല്‍ നിറഞ്ഞു കവിയട്ടെ
     പാപകൂപത്തില്‍ കിടന്ന നാമിന്നു
     പരന്‍റെ വാഗ്ദത്തസുതരല്ലോ
 
3   വിളിച്ചവനുടെ ഗുണങ്ങള്‍ ഘോഷിപ്പാന്‍
     തിരഞ്ഞെടുത്തതാം വിശുദ്ധവംശമേ
     ജയപ്രഭുവിന്‍റെ കൃപ ലഭിച്ചതാല്‍
    ജയത്തിന്‍ ഘോഷങ്ങള്‍ മുഴക്കിടാം-
 
4   പരന്‍റെ സ്നേഹത്താല്‍ പരം പ്രകാശിപ്പാന്‍
     പരിശുദ്ധനുടെ പരമസംഘമേ!
     കരങ്ങളില്‍ നമ്മെ വഹിക്കുന്നോനവന്‍
     ഭാരങ്ങള്‍ ദിനം ചുമന്നിടും
 
5   കൃപയിന്നാത്മാവില്‍ നിറയാം നമ്മുടെ
     ദുരിതങ്ങള്‍ ഹിമം പോലെ അഴിയട്ടെ
     പരമവിളിയുടെ വിരുതിനായ് നമ്മെ
    വിളിച്ചവനെന്നും നടത്തിടും
 

 Download pdf
33907357 Hits    |    Powered by Revival IQ