Search Athmeeya Geethangal

160. സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച 
1   സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ എന്നും സ്തുതിച്ചിടുവിന്‍
     യേശു രാജാധിരാജാവിനെ ഈ പാര്‍ത്തലത്തില്‍
     സൃഷ്ടി കര്‍ത്തനവന്‍ എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍-
 
          ആ-ആനന്ദമേ പരമാനന്ദമേ ഇതു സ്വര്‍ഗ്ഗീയ സന്തോഷമേ
          ഈ പാര്‍ത്തലത്തില്‍ സൃഷ്ടി കര്‍ത്തനവന്‍
          എന്‍റെ ഉള്ളത്തില്‍ വന്നതിനാല്‍-
 
2   അവന്‍ വരുന്ന നാളില്‍ എന്‍റെ കരം പിടിച്ച്
     തന്‍റെ മാറോടണച്ചീടുമേ ആ സമൂഹമതില്‍
     അന്നു കര്‍ത്തനായ്
     ആര്‍ത്തുഘോഷിക്കും സന്തോഷത്താല്‍
 
3   എന്‍ പാപങ്ങളെ മുറ്റും കഴുകീടുവാന്‍
     തന്‍ജീവനെ നല്‍കിയവന്‍ വീണ്ടും വന്നീടുമേ
     മേഘവാഹനത്തില്‍ കോടാകോടി തന്‍ ദൂതരുമായ്-
 
4   കണ്‍കള്‍ കൊതിച്ചിടുന്നേ ഉള്ളം തുടിച്ചിടുന്നേ
     നാഥാ നിന്നുടെ വരവിനായി പാരില്‍ കഷടതകള്‍
     ഏറും ദിനം തോറുമേ കാന്താ വേഗം നീ വന്നിടണേ-

 Download pdf
33906849 Hits    |    Powered by Revival IQ