Search Athmeeya Geethangal

104. സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ അനുദിനം 
Lyrics : G.P.
1   സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ അനുദിനം സ്തുതിപ്പിന്‍
     യേശുദേവനെ സ്തുതിച്ചിടുവിന്‍
     സര്‍വ്വവല്ലഭനാമവനുന്നതനാം
     നമ്മെ വീണ്ടെടുത്തോനവനാം
         
          ആ.... ആനന്ദമായ് സ്തുതി പാടിടുവിന്‍
          ജീവനാഥനെ പുകഴ്ത്തിടുവിന്‍
          സത്യദൈവമവന്‍ നിത്യജീവനവന്‍
          സ്വര്‍ഗ്ഗവാതിലും വഴിയുമവന്‍
 
2   തിരുക്കരതലത്തില്‍         നമ്മെ വരച്ചുവല്ലോ
     പരനാദിയില്‍ മുന്നറിവില്‍
     ഒരു നാളുമതാലവന്‍ തള്ളിടുമോ
     നമ്മെ പേര്‍ചൊല്ലി വിളിച്ചുവല്ലോ
 
3   ഒരു ജനനി തന്‍ കുഞ്ഞിനെ മറന്നിടിലും
     അവന്‍ മറക്കുകില്ലൊരിക്കലുമേ
     സ്വന്തജീവനെയും തന്നു സ്നേഹിച്ചവന്‍
     നമ്മെ കാത്തിടുമന്ത്യം വരെ-
 
4   ക്ഷാമം പെരുകിടിലും ഭൂമി കുലുങ്ങിടിലും
     ജനം ആകുലരായിടിലും
     ദൈവപൈതങ്ങള്‍ നാം തെല്ലും ഭയന്നിടുമോ
     തുണ വല്ലഭനേശുവല്ലോ-
 
5   മേഘവാഹനത്തില്‍ സ്വര്‍ഗ്ഗദൂതരുമായ്
     മദ്ധ്യവാനിലവന്‍ വരും നാള്‍
     തിരുസന്നിധിയില്‍ നമ്മെ ചേര്‍ത്തണയ്ക്കും
     സര്‍വ്വതുമ്പവും പരിഹരിക്കും.-     

 Download pdf
33907138 Hits    |    Powered by Revival IQ