Search Athmeeya Geethangal

54. സ്തുതിപ്പിന്‍ നാം യഹോവയെ അവന്‍ 
Lyrics : K.V.S.
രീതി : എന്‍റെ ഭാവിയെല്ലാമെന്‍റെ
 
1   സ്തുതിപ്പിന്‍ നാം യഹോവയെ അവന്‍ നല്ല നാഥനല്ലോ
     സ്തുതിക്കണമവനെ നാം അവന്‍ കൃപ നിത്യമല്ലോ
 
2   ദേവദേവനെ സ്തുതിപ്പിന്‍-അവന്‍ നല്ല നാഥനല്ലോ
     കര്‍ത്തൃകര്‍ത്തനെ സ്തുതിപ്പിന്‍ അവന്‍ കൃപ നിത്യമല്ലോ
 
3   തനിച്ചത്ഭുതം ചെയ്വവന്‍-അവന്‍ നല്ല നാഥനല്ലോ
     ചമച്ചാകാശങ്ങളവന്‍-അവന്‍ കൃപ നിത്യമല്ലോ
 
4   ഭൂമേല്‍ വെള്ളം വിരിച്ചോ-നവന്‍ നല്ല നാഥനല്ലോ
     ജ്യോതിസ്സുകള്‍ ചമച്ചവന്‍-അവന്‍ കൃപ നിത്യമല്ലോ
 
5   പകല്‍ വാഴും സൂര്യനെയും-അവന്‍ നല്ല നാഥനല്ലോ
     രാത്രിചന്ദ്രാദികളെയും-അവന്‍ കൃപ നിത്യമല്ലോ
 
6   മിസ്രേം കടിഞ്ഞൂല്‍ കൊന്നവന്‍-അവന്‍ നല്ല നാഥനല്ലോ
     യിസ്രായേലെ വീണ്ടുകൊണ്ടോ-നവന്‍ കൃപ നിത്യമല്ലോ
 
7   വിസ്തൃതമാം കൈയൂക്കിനാ-ലവന്‍ നല്ല നാഥനല്ലോ
     ചെങ്കടല്‍ പകുത്തതവന്‍-അവന്‍ കൃപ നിത്യമല്ലോ
 
8   അതിലൂടവരെ നയിച്ച-വന്‍  നല്ല നാഥനല്ലോ
     എതിരികളെയമിഴ്ത്തി-അവന്‍ കൃപ നിത്യമല്ലോ
 
9   മരുവില്‍ ജനത്തെ നയി-ച്ചവന്‍ നല്ല നാഥനല്ലോ
     അരചരെ നശിപ്പിച്ചാ-നവന്‍ കൃപ നിത്യമല്ലോ
 
10 ശുതിപ്പെട്ട രാജരെത്താ-നവന്‍ നല്ല നാഥനല്ലോ
     സീഹോനമോര്‍ രാജാവിനെ-അവന്‍ കൃപ നിത്യമല്ലോ
 
11 ബാശാന്‍ രാജാവോഗിനെയും-അവന്‍ നല്ല നാഥനല്ലോ
     അവര്‍ ദേശം പകുത്തവന്‍-അവന്‍ കൃപ നിത്യമല്ലോ
 
12 തന്‍ ജനത്തിന്നവ നല്‍കി- അവന്‍ നല്ല നാഥനല്ലോ
     തന്‍ ജനത്തിന്‍ താഴ്നിലയോര്‍-ത്തവന്‍ കൃപ നിത്യമല്ലോ
 
13 ശത്രുകൈയില്‍നിന്നും വീണ്ടാ-നവന്‍ നല്ല നാഥനല്ലോ
     പോറ്റുന്നവനെല്ലാറ്റെയു-മവന്‍ കൃപ നിത്യമല്ലോ
 
14 സ്വര്‍ഗ്ഗദേവനെ സ്തുതിപ്പിന്‍-അവന്‍ നല്ല നാഥനല്ലോ
     നിത്യരാജനെ വാഴ്ത്തുവിന്‍-അവന്‍ കൃപ നിത്യമല്ലോ

 Download pdf
33906886 Hits    |    Powered by Revival IQ